2013 ഫെബ്രുവരി 22, വെള്ളിയാഴ്‌ച

ആ തീരത്ത്............


ആ തീരത്ത് തനിയെ ഇരിക്കുമ്പോൾ ഞാൻ പലതും ഓർത്തു പോയ് . എന്നും ഞാൻ ആ സായംസന്ധ്യകളിൽ അവിടെ പോയി ഇരിക്കാറുണ്ടായിരുന്നു .ജീവിതത്തിന്റെ നെട്ടോട്ടത്തിനിടയിൽ പ്രാരാബ്ധങ്ങളും തിരക്കുകളും വഴിമാറുകയാണവിടെ .കറുത്തിരുണ്ട വട്ടമുഖമുള്ള ഒരു ബാലൻ പൂച്ചക്കണ്ണാണവന് . ആ മുഖം മുഖം എന്റെ മനസ്സിൽ പതിയെ തെളിഞ്ഞുവന്നു . ഒരു മന്ദഹാസത്തോടെ 'സാറെ ചൂടു കപ്പലണ്ടി വാങ്ങിച്ചാട്ടെ' എന്ന് പറഞ്ഞു കപ്പലണ്ടി വിൽക്കുന്ന അവന് ഞാനിട്ട പേരാണ് അപ്പു . ശരിയായ പേരെന്തെന്ന് എനിക്കറിയില്ല ഞാൻ ചോദിച്ചിട്ടുമില്ല .അവൻ എനിക്ക് എന്നും ഒരു കൂമ്പിൾ നിറയെ കപ്പലണ്ടി തരും .അവനു ഞാൻ പത്തു രൂപയും കൊടുക്കും .അവൻ അതും കൊണ്ട് ഓടും അമ്മയ്ക്ക് കൊടുക്കാൻ .അവന് അത്രയ്ക്ക് ഇഷ്ടമാണ് അമ്മയെ അമ്മയ്ക്ക് അവനേയും . അമ്മയ്ക്ക് മാനസികമായി സുഖമില്ല .അവന്റെ അച്ഛൻ മരിച്ചതിനു ശേഷം അമ്മയ്ക്ക് എപ്പോഴും അസുഖം തന്നെയാണ് . വലുതാകുമ്പോൾ അവന്റെ അമ്മേടെ അസുഖം ചികിത്സിച്ചു ഭേദമാക്കണം എന്നാണ് ആഗ്രഹം .കോളേജിലെ പഠിത്തം പൂർത്തിയാക്കി അവിടം വിടേണ്ട അവസ്ഥ വന്നു .ആ അമ്മയോടും മകനോടും യാത്ര പറഞ്ഞിറങ്ങി വരുമ്പോൾ എന്നു വരും എന്നൊരു പ്രതീക്ഷയും ഇല്ലായിരുന്നു .അപ്പോൾ ആ അമ്മയുടെ മുഖത്ത് ഒരു മാനസിക രോഗിയെ അല്ല കണ്ടത് മറിച്ച് ഒരു അമ്മയുടെ സ്നേഹം നിറഞ്ഞ മുഖമാണ് .കാലങ്ങൾ ഏറെ കടന്നു പോയിരിക്കുന്നു .ഇന്ന് ആ കടൽതീരത്ത് കപ്പലണ്ടി വേണോ എന്നു ചോദിക്കാൻ അവനില്ല . ഇപ്പോൾ അവൻ വളർന്നു വലുതായിട്ടുണ്ടാകും .അവൻ അമ്മേടെ അസുഖം ചികിത്സിച്ചുമാറ്റിയിട്ടുണ്ടാകും .ഭൂമിയുടെ ഏതോ ഒരു കോണിൽ അവർ സുഖമായി കഴിയുന്നുണ്ടാകും .

3 അഭിപ്രായങ്ങൾ:

  1. എന്റെ ആദ്യ സൃഷ്ടി എന്നു വേണമെങ്കിൽ പറയാവുന്ന കൃതി . ക്ലാസ് മാഗസിനിൽ പ്രസിദ്ധീകരിച്ചത് .

    മറുപടിഇല്ലാതാക്കൂ
  2. ഇന്ന് മനസ്സിലാകുന്നുവോ ഈ ലോകം പരാജയപ്പെടുന്നവരുടെ കൂടിയാണെന്ന് ........ എന്നാൽ അവയൊന്നും തന്നെ വിഫലങ്ങൾ ആവുന്നില്ല എന്ന് ...............

    മറുപടിഇല്ലാതാക്കൂ
  3. Athe you are right..... Innathe lokath arum ith manasilakkunnilya..... parajayathil avar valareyathikam dukhikkunnu....

    മറുപടിഇല്ലാതാക്കൂ