ഓണം എനിയ്ക്കെന്നും മറക്കാന്‍ പറ്റാത്ത ഒരു ദിനമാണ്. ഓണനാളില്‍ ജനിച്ചത് കൊണ്ടാണോ എന്നറിയില്യ കുട്ടിക്കാലം മുതലേ ഞാന്‍ പറയാറ് എന്‍റെ ഓണം എന്നാണ്.അതുകൊണ്ടുതന്നെ ഓരോ ഓണവും എനിയ്ക്ക് മറക്കാന്‍ പറ്റാത്തതാണ്.
ഓണാവധി തുടങ്ങിയാല്‍ ഞങ്ങള്‍ (ഞാനും അപ്പുവും) തിരക്കു കൂട്ടും ഇല്ലത്തെയ്ക്ക് പോകാന്‍. നേരത്തെ പോയാലല്ലേ കളിയ്ക്കാന്‍ പറ്റുള്ളൂ. ഇല്ലത്ത് എത്തിക്കഴിഞ്ഞാല്‍ പിന്നെ തിമര്‍ത്ത് കളിയാണ്. വൈകുന്നേരം കുളത്തില്‍ പോയി നീന്തി തിമര്‍ത്ത് കുളിയാണ്. തിമര്‍ത്ത് കളിച്ച് കുളം ഒരു വിധമാക്കും. ഇടയ്ക്ക് അച്ഛന്‍ വരും ചീത്ത പറയാന്‍, ഞങ്ങള്‍ കേറാത്തോണ്ട്. അതൊക്കെ ഒരു കാലം. ഉത്രാടം ആകുംപോളെക്കും എറണാകുളത്തില്‍ നിന്നും അപ്ഫനും കുടുംബവും എത്തും അവരു കൂടിയായാലെ പൂര്‍ണമാകു. ഉത്രാടം മുതല്‍ സദ്യ ആണ്. അന്നു വൈകുന്നേരം ഞങ്ങള്‍ ഇറങ്ങും പൂ പൊട്ടിക്കാന്‍. അധികം വാടാത്ത പൂക്കള്‍ പൊട്ടിക്കും പിന്നെ മൊട്ടുകളും. വൈകുന്നേരം അത്താഴം കഴിഞ്ഞാല്‍ കലാ പരിപാടികളുടെ ഉദ്ഘാടനമാണ്. മാഷ് വല്യച്ചന്‍ ആണു ഉദ്ഘാടനം ചെയ്യ. അന്നു രാത്രി ഞങ്ങള്‍ക്ക് ഉറക്കമില്ല്യ. ഒരോന്നു പറഞ്ഞും കളിച്ചും ആ രാത്രി കഴിയും. പിറ്റേന്നു നേരത്തെ എണീറ്റു കുളത്തില്‍ പോയി കുളിച്ചു ഓണക്കോടി ഉടുത്തു വരും. എന്‍റെ പിറന്നാളായതുകൊണ്ട് എനിക്കു മാത്രം രണ്ടു ഓണക്കോടി ഉണ്ടാകും. എന്‍റെ ഒരു സ്വകാര്യ അഹങ്കാരമാണ് അത്. ഞങ്ങള്‍ കുളിച്ചു വരുമ്പോളേക്കും വല്യച്ചന്‍ ത്രിക്കാകരയപ്പനെ പൂജിചിട്ടുണ്ടാകും ശേഷം ഓണവില്ല് മീട്ടും.പിന്നെ അമ്പലത്തില്‍ പോയി വരും. അത് കഴിഞ്ഞാല്‍ ഭക്ഷണ ശേഷം ഓണകവിതകളുടെ ആലാപന മല്‍സരം ഉണ്ടാകും. ഓണപ്പാട്ടുകളും ഓണക്കവിതകളും എല്ലാം ചൊല്ലും. സമ്മാനങ്ങള്‍ വിതരണം ചെയ്യും. ഒരു ഓണക്കാലത്ത് ഞങ്ങളുടെ ഒരു നാടകം അരങ്ങേറി എല്ലാവരുടെയും പ്രശംസ പിടിച്ചു പറ്റിയ ഒരു നാടകമായിരുന്നു അത്. " ഓര്‍മകളിലെ ഓണം" എന്നായിരുന്നു നാടകത്തിന്റെ പേര്. മത്സരങ്ങള്‍ക്ക് ശേഷം എലാവരും കൂടെ സദ്യ കഴിക്കും. സദ്യ കഴിഞ്ഞാല്‍ പെണ്കുട്യോള്‍ടെ തിരുവാതിര കളി അരങ്ങേറും. വൈകുന്നേരമാകുമ്പോളേക്കും എല്ലാവരും പോകും. അങ്ങനെ ഓരോ ഓണവും വിഷുവും കഴിഞ്ഞു പോകും. എല്ലാവരും ഒത്തുകൂടുന്ന ആ നാളുകള്‍ ആണ് ബാല്യകാലത്തെ ഓര്‍മ്മകള്‍. എന്‍റെ കൂട്ടുകാര്‍ക്കൊക്കെ അസൂയയാണ് ഇത്തരം ഒത്തുകൂടലിനെ പറ്റി പറയുമ്പോ. ചില പിണക്കങ്ങള്‍ ഉണ്ടാകുമെങ്കിലും നല്ല രസമാണ് എല്ലാവരും ഒത്തു കൂടിയാല്‍. വേനലവധിക്ക് മാങ്ങയും ചക്കയും എല്ലാം ഉണ്ടാകും.പിന്നെ ഫുള്‍ടൈം കളിയാണ്.എല്ലാവരും ഒത്തു കൂടിയാല്‍ ഇല്ലത്ത് ബഹളങ്ങളോട് ബഹളമായിരിക്കും. ഒരു ഉത്സവത്തിന്റെ പ്രതീതി. എല്ലാത്തിനും നേതൃത്വമായി മുത്തശ്ശിയാണ് ഉണ്ടാകാറ്. പക്ഷെ മുത്തശ്ശി ഞങ്ങളെ വിട്ടു പോയിട്ട് ഒരു വര്ഷം കഴിഞ്ഞു. ഒരു പിടി നല്ല ഓര്‍മ്മകള്‍ സമ്മാനിച്ച ഒരു നല്ല കുട്ടികാലമാണ് എനിക്കുണ്ടായത്. ഇനി അങ്ങനത്തെ ഓര്‍മ്മകള്‍ ഒരിക്കലും ഉണ്ടാകില്യ. എന്നാലും എല്ലാ മലയാളികളും ആഘോഷിക്കുന്ന ഓണം "എന്‍റെ ഓണം" ആണ്. എന്‍റെ സ്വകാര്യ അഹങ്കാരം.