മരണം പടിവാതില്‍ക്കല്‍ എത്തി നില്‍ക്കുന്നു
യാത്ര പറയേണ്ടത് ആരോട്
പെറ്റ് വളര്‍ത്തിയെന്‍ അമ്മയോടോ
പോറ്റു വളര്‍ത്തിയ താതനോടോ
വിദ്യ പകര്‍ന്നു നല്‍കിയ എന്‍ ഗുരുനധന്മാരോടോ
എന്‍ സുഹൃത്തുക്കളോടോ
മരണ ഭയം ജീവിക്കാനുള്ള ശക്തി നല്‍കുന്നു
മരിയ്ക്കാന്‍ എനിക്കു പേടിയാകുന്നു
മരണം അതൊരു രക്ഷപെടലാണ്
ജീവിതത്തില്‍ നിന്നുള്ള രക്ഷപെടല്‍.
മരണം പടിവാതില്‍ക്കല്‍ എത്തി നില്‍ക്കുന്നു
പെറ്റ് വളര്‍ത്തിയെന്‍ അമ്മയോടും
പോറ്റു വളര്‍ത്തിയ താതനോടും
വിദ്യ പകര്‍ന്നു നല്‍കിയ എന്‍ ഗുരുനധന്മാരോടും
എന്‍ സുഹൃത്തുക്കളോടും
യാത്ര പറഞ്ഞിറങ്ങുമ്പോഴും
മരണത്തെ ഞാന്‍ ഭയക്കുന്നു.
ജീവന്റെ ഒരു കണിക അവശേഷിച്ചിരുന്നെങ്കില്‍
എന്നു ഞാന്‍ ആഗ്രഹിച്ചുപോകുന്നു.
മരണം പടിവാതില്‍ക്കല്‍ എത്തി
എനിയ്ക്കു പോകേണ്ട സമയമായി,
എനിയ്ക്കു പോകേണ്ട സമയമായി.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ