നായാടി, ചെറുപ്പകാലത്ത് നമ്മളെയൊക്കെ ഊണു കഴിപ്പിച്ചിരുന്നതും പേടിപ്പിച്ചിരുന്നതും ഭൂതം വരും കൊക്കോച്ചി വരും എന്നൊക്കെ പറഞ്ഞിട്ടല്ലേ? എന്നാല്‍ എന്‍റെ നാട്ടില്‍ വരുന്ന ഒരു കഥാപാത്രമാണ് നായാടി. നായടിക്ക് പിടിച്ചു കൊടുക്കും എന്നു പറഞ്ഞു പേടിപ്പിച്ചിരുന്നു കുട്ടിക്കാലത്ത്. അതിനാല്‍ത്തന്നെ പേടിപ്പെടുത്തുന്ന കഥാപാത്രമായിരുന്നു ഈ നായാടി. ഞാന്‍ വേറെ എവിടെയും കേട്ടിട്ടില്യ ഈ കഥാപാത്രത്തെ പറ്റി. ഞാന്‍ ഇതുവരെ നേരിട്ട് കണ്ടിട്ടും ഇല്ല്യ. ഒരു നാടോടി എന്നാണ് കേട്ടിട്ടുള്ളത്. കാട്ടിലാണത്രേ താമസം. നാട്ടിലേക്ക് വന്നു കാട്ടില്‍ കിട്ടാത്ത സാധനങ്ങള്‍ ചോദിക്കും. ഉപ്പും മുളകും ആണ് പ്രധാനമായും കൊടുക്കാറ്. അത് വലിയ ആള്‍ക്കാര്‍ ആരെങ്കിലും കൊണ്ട് ചെന്ന് കൊടുക്കും. കുട്ടികളെ കണ്ടാല്‍ പിടിച്ചു കൊണ്ട് പോകുമത്രേ. താടീം മുടീം ഒക്കെ നീട്ടി വളര്‍ത്തി ഒരു പ്രാചീന വേഷത്തിലാണത്രേ വരാറ്. കണ്ടാല്‍ ഒരു ഭീകര രൂപം ആണെന്നാണ് അമ്മ പറഞ്ഞു കേട്ട അറിവ്. ഒരിക്കെ അച്ഛന്‍ നായടിക്ക് ഉപ്പും മുളകും കൊണ്ട് കൊടുക്കണ കണ്ടിട്ടുണ്ട്. പക്ഷെ ആ കക്ഷിയെ ഇതുവരെ നേരിട്ട് കണ്ടിടില്യ. ഇപ്പൊ നായാടി വരാറില്യ. നാട് വികസിച്ചപ്പോള്‍ നാട്ടുകാര്‍ മാറിയപ്പോ നായാടി പോലത്തെ കഥാപാത്രങ്ങള്‍ പോയി. അവര്‍ക്കും ഇപ്പൊ നല്ല വീടും എല്ലാ സൗകര്യങ്ങളും ആയിട്ടുണ്ടാകും. എന്നാലും ഇപ്പോളും പേടിപ്പിക്കാറുണ്ട്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ